കട്ടപ്പന: എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍. വണ്ടന്മേട് രാജാക്കണ്ടം മൂന്നാനിയില്‍ പ്രസൂണ്‍ (32) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 1.70 ഗ്രാം എംഡിഎംഎയും 8.12 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്.
എറണാകുളത്ത് യൂബര്‍ ടാക്സി നടത്തിയിരുന്ന പ്രതിയെ കട്ടപ്പനയ്ക്കു സമീപം ഹില്‍ടോപ്പില്‍ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പിടികൂടുന്നത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്.